കേരള വഖഫ് ബോർഡ് സുപ്രീംകോടതിയിൽ

Friday 25 April 2025 12:50 AM IST

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജികളെ അനുകൂലിച്ച് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് സുപ്രീംകോടതിയിൽ മറുപടി നൽകി. നിയമഭേദഗതി, മതേതരത്വത്തെ അട്ടിമറിക്കുകയും മൗലികാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നുവെന്ന് അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കി. ചില മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് അവരുടെ സ്വത്തുക്കൾ നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും ആരോപിച്ചു.

വിഷയത്തിൽ സംസ്ഥാന വഖഫ് ബോർഡുകൾക്കും, സംസ്ഥാനങ്ങൾക്കും നിലപാട് അറിയിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് അനുമതി നൽകിയിരുന്നു.