ഉയർന്ന താപനില,ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Friday 25 April 2025 1:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്ധ്യ വടക്കൻ ജില്ലകളിൽ ഉയർന്ന താപനില. ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കോഴിക്കോട് 37ഡിഗ്രി. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി വരെയും ഉയർന്നേക്കും.പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിൽ അൾട്രാവയ്ലെറ്റ് സൂചികയും ഉയർന്ന നിലയായതിനാൽ ജാഗ്രത പാലിക്കണം. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
കേരള തീരത്ത് 1.5 മീറ്ററും കന്യാകുമാരി 1.7 മീറ്ററുംവരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.