പരിശോധന

Friday 25 April 2025 1:25 AM IST
മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് ജില്ലാ ആർടിഒ ബി ഷഫീഖ് ബോണറ്റ് നമ്പർ സ്റ്റിക്കർ പതിച്ചു നൽകുന്നു

മലപ്പുറം: അനധികൃത ഡ്രൈവിംഗ് പരിശീലനം നടത്തുന്നത് കണ്ടെത്തുന്നതിനും ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സാധുത ഉറപ്പുവരുത്തുന്നതിനുമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശാനുസരണം മലപ്പുറം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിലുള്ള എല്ലാ ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ പതിച്ചു നൽകി. ഓഫീസിന് പരിധിയിൽ വരുന്ന 38 സ്‌കൂളുകളിലെ 109 വാഹനങ്ങൾക്കാണ് സ്റ്റിക്കർ പതിച്ച് നൽകിയത്. ബോണറ്റ് നമ്പർ നൽകുന്ന പരിപാടി മലപ്പുറം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ബി.ഷഫീഖ് ഉദ്ഘാടനം ചെയ്തു.