ലഹരിക്കെതിരെ അമ്മമാരുടെ റാലി

Friday 25 April 2025 1:39 AM IST

വണ്ടൂർ : ലഹരിക്കെതിരെ വണ്ടൂരിൽ അമ്മമാരുടെ ഇരുചക്രവാഹന റാലി ശ്രദ്ധേയമായി. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വാണിയമ്പലം മുതൽ വണ്ടൂർ വരെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഫ്ളാഗ് ഓഫ് ചെയ്തു. 30ഓളം അമ്മമാർ റാലിയിൽ പങ്കെടുത്തു. തുടർന്ന് ഗ്രാമപഞ്ചായത്തിൽ നടന്ന ലഹരിക്കെതിരെ സിഗ്‌നേച്ചർ കാമ്പെയിനും സംഘടിപ്പിച്ചു. സി.ഡി.എസ് പ്രസിഡന്റ് ടി.കെ. നിഷ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു