എസ്.വൈ.എസ് ജില്ലാ കൗൺസിൽ ക്യാമ്പ് നാളെ
Friday 25 April 2025 1:41 AM IST
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക പരിപാടികളും സുന്നി യുവജന സംഘം മുസാഅദ സഹായനിധിയും ചർച്ച ചെയ്യുന്ന എസ്.വൈ.എസ് ജില്ലാ കൗൺസിൽ ക്യാമ്പ് നാളെ പെരിന്തൽമണ്ണ പൂപ്പലം ശിഹാബ് തങ്ങൾ നഗറിൽ നടക്കും. പൂപ്പലം എം.എസ്.ടി.എം ആർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ കാലത്ത് ഒമ്പതിന് രജിസ്ട്രേഷൻ. സമസ്ത താലൂക്ക് പ്രസിഡന്റ് ഏലംകുളം ബാപ്പു മുസ്ലിയാർ പതാക ഉയർത്തും. ക്യാമ്പ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനാകും.