തുടർച്ച

Sunday 27 April 2025 4:35 AM IST

ആഢ്യം വലിച്ചിട്ടിരുന്ന കസേരയിൽ

വാക്കത്തി വീണു തിണർത്ത ഞടുക്കങ്ങൾ കാലു കടഞ്ഞ കശേരുക്കൾ നാലു പേർ ഊരിയ തണ്ടെല്ലിനീറയും ചേർന്നൊരു ജാഥ കടന്നു പോകുമ്പോ,ളരക്കിട്ടു

പോടുകൾ മാച്ച് മിനുക്കുമുരുപ്പടി ആയതിലൊന്നിലിരുന്നടിമക്കണ്ണ് കാറി വിളിക്കുന്നധിപന്റെ പ്രേതമായ് ആഢ്യം പണിഞ്ഞിട്ടിരിക്കും കസേരയ്ക്ക്

വാർത്തു വയ്ക്കുന്നു പകർപ്പുകളെമ്പാട് ഒന്നിലമർന്നിരിക്കാൻ തുടങ്ങുമ്പൊഴേ മുള്ള് വിതറി ചിരിക്കുന്ന ഭൂതമായ് മൂഷികരെങ്കിലും മൂളുന്നവരൊരു പൂച്ച മുഖംമൂടി കാട്ടിക്കളിക്കയും

നാക്കു വളച്ചാൽ തിരിച്ചറിഞ്ഞേക്കുമെ- ന്നോർത്തുമമർത്തുന്നു കീ കീ

രവങ്ങളെ കല്പനകൾ തിടംവയ്ക്കും കടുപ്പത്തി-

നൊച്ചയ്ക്കു പിന്നിലുരുക്കിന്റെ യന്ത്രങ്ങൾ തപ്പുകൊട്ടും പാട്ടിലാസ്ഥാന ഗായകർ

ചിട്ടപ്പെടുത്തിയ താളവും ഭേരിയും വമ്പൻ പുലിയിവൻ, കാടുകൾ കണ്ടവൻ ചെണ്ടയിൽ കൊട്ടിപ്പറഞ്ഞു പരത്തിയും പിമ്പി നടക്കുന്ന പാണന്റെ ഒസ്യത്തി- ലഞ്ചു നഖങ്ങൾ പതിഞ്ഞ കയ്യൊപ്പുകൾ!

ദ​ത്ത്

ശ്രീ​ലേ​ഖ​ ​ബി.​ആ​ർ.​ ​ഒ​ക്കൽ

ദ​ത്തു​ ​ന​ൽ​ക​ട്ടെ​ ​ഞാ​നെ​ന്റെ​ ​സ്വ​പ്‌​ന​ങ്ങ​ളെ പൂ​ത്തു​ത​ളി​ർ​ത്ത​തു​കാ​യ്‌​ക്കു​ന്ന​തു​വ​രെ മു​റി​യ്‌​ക്ക​ല്ലേ​ ​അ​രി​കു​ക​ൾ,​​​ ​അ​വ​യോ​ ​ക​രി​ഞ്ഞു​പോം വാ​ടി​ത്ത​ള​ർ​ന്നു​ ​കു​ഴ​ഞ്ഞു​പി​ട​ഞ്ഞു​പോം

ത​ളി​ക്ക​ണം​ ​മൃ​ദു​ജ​ലം,​ ​ത​ളി​ർ​ക്ക​ട്ടെ​ ​ചി​ല്ല​കൾ വീ​ശ​ട്ടെ​ ​അ​നി​ല​നും​ ​പു​ൽ​കു​ന്ന​ ​പോ​ല​വേ തെ​ളി​യ​ട്ടെ​ ​ഹൃ​ദ​യ​ങ്ങ​ൾ​ ​ആ​ത്മ​ഹ​ർ​ഷ​ങ്ങ​ളാൽ തു​ളു​മ്പ​ട്ടെ​ ​മ​ന​വും​ ​ഉ​ല്ലാ​സ​ഭ​രി​ത​മാ​യ്...

ദ​ത്തു​ ​ന​ൽ​ക​ട്ടെ​ ​ഞാ​നെ​ന്റെ​ ​മോ​ഹ​ങ്ങ​ളെ പു​ഷ്‌​പ​ങ്ങ​ൾ​ ​നി​റ​യ​ട്ടെ​ ​അ​വ​യു​ടെ​ ​ചു​റ്റി​ലും വ​ർ​ണ​ങ്ങ​ൾ​ ​നി​റ​യ​ട്ടെ​ ​ഓ​രോ​യി​ത​ളി​ലും ശ്വാ​സം​ ​നി​റ​യ​ട്ടെ​ ​ഓ​രോ​ ​അ​ണു​വി​ലും

അ​രു​ണാ​ഭ​മാ​ക​ട്ടെ​ ​ഓ​രോ​ ​ക​പോ​ല​വും തു​ടി​ക്ക​ട്ടെ​ ​ആ​മോ​ദ​പാ​ര​വ​ശ്യ​ങ്ങ​ളാൽ നി​റ​യു​ന്നു​സ്‌​മേ​രം​ ​നി​റ​ഞ്ഞ​ ​പ്ര​തീ​ക്ഷ​യാൽ ദ​ത്തു​ ​ന​ൽ​ക​ട്ടെ​ ​ഞാ​നെ​ന്നെ​ത്ത​ന്നെ​യും