സൂര്യയുടെ നൻപൻ

Sunday 27 April 2025 5:47 AM IST

ക​ഴി​ഞ്ഞ​ ​ജൂ​ൺ​ 1​ന് ​'​റെ​ട്രോ" ​സി​നി​മ​യു​ടെ​ ​ലൊ​ക്കേഷ​നി​ൽ​ തമിഴ് സൂപ്പർ താരം ​സൂ​ര്യ​യു​ടെ​ ​അ​രി​കി​ൽ​ ​ആ​രാ​ധ​ന​യോ​ടെ​ ​രാ​ക്കു​ .​ ​മേ​യ് 1​ന് ​'​റെ​ട്രോ" ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​രാ​ക്കു​ ​സൂ​ര്യ​യു​ടെ​ ​ന​ൻ​പ​നാ​ണ്.​ ​ഡാ​ൻ​സ് ​റി​യാ​ലി​റ്റി​ ​ഷോ​യി​ലൂ​ടെ ആ​രാ​ധ​ക​രെ​ ​വി​സ്മ​യി​പ്പി​ച്ച​ സെവൻ ഫോർ എക്സ് ​മ​ണ​വാ​ള​ൻ​സ് ​ടീ​മിലെ 'മിന്നും താരം" ​ ​രാ​ക്കു​ ​എ​ന്ന​ ​രാ​കേ​ഷ് ​ജേ​ക്ക​ബ് ​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​റെ​ട്രോ​യി​ൽ​ ​സൂ​ര്യ​യോ​ടൊ​പ്പം​ നിറഞ്ഞാടാൻ ​എ​ത്തു​ന്നു.​ ​റെ​ട്രോ​യി​ലൂ​ടെ​ ​ആ​ദ്യ​മാ​യി​ ​ത​മി​ഴ് ​സി​നി​മ​യി​ൽ​ ​എ​ത്തി​യ​ ​ക​ഥ​ ​രാ​ക്കു​ ​പ​റ​യു​ന്നു.

സൂ​ര്യ​ ​വി​ളി​ച്ചു,​ ​വ​ന്നു റെ​ട്രോ​യി​ൽ ​എ​ത്തു​ന്ന​തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ​ങ്ക് ​വ​ഹി​ച്ച​ത് ​ഏ​റെ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ഡാ​ൻ​സ് ​തന്നെയാണ്.​ ​ ​ ​ഞ​ങ്ങ​ളു​ടെ​ ​‌​ടീ​മി​ന്റെ​ ​മു​ണ്ട് ​ഡാ​ൻ​സ് ​വ​ലി​യ​ ​രീ​തി​യി​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​അ​താ​ണ് ​യഥാ​ർ​ത്ഥ​ത്തി​ൽ​ ​സി​നി​മ​യി​ലേ​ക്ക് ​വ​ഴി​ ​തു​റ​ന്ന​ത്.​ ​വൈ​റ​ലാ​യ​ ​ഡാ​ൻ​സ് ​ ജ്യോ​തി​ക​ ​മാം​ ​സൂ​ര്യ​ ​സാ​റി​നെ​ ​കാ​ണി​ച്ചു.​ ​റെ​ട്രോ​ ​സി​നി​മ​യി​ലെ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​അ​നു​യോ​ജ്യ​മാ​ണെ​ന്ന് ​മ​ന​സി​ലാ​യ​​തോ​ടെ​ ​ഓ​ഡി​ഷ​ന് ​വി​ളി​ച്ചു.​ ​നാ​ല് ​ഓ​ഡി​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷം​ ​സെ​ല​ക്ഷ​ൻ​ .​ ​ഞ​ങ്ങ​ളു​ടെ​ ​ഡാ​ൻ​സ് ​ടീ​മി​നും​ ​റെ​ട്രോ​യി​ലെ​ ​ഗാ​ന​രംഗത്ത് ​ശ്ര​ദ്ധി​ക്ക​പ്പെടുന്ന ​ ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​ഒ​പ്പം​ ​ചെ​റി​യ​ ​വേ​ഷ​വും.​ ​അ​തും​ ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​സൂ​ര്യ​ ​സാ​ർ​ ​ആ​ണ് ​നി​ന്നെ​ ​സി​നി​മ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ​ഷൂ​ട്ട് ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷം​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജ് ​പ​റ​ഞ്ഞു.​ ​ആ​ ​സ​മ​യം​ ​എ​ല്ലാം​ ​സ​ത്യ​മെ​ന്ന​ ​രീ​തി​യി​ൽ​ ​എ​ന്നെ​ ​നോ​ക്കി​ ​സൂ​ര്യ​ ​സാ​ർ​ ​പു​ഞ്ചി​രി​ച്ചു.റെ​ട്രോ​യി​ൽ​ ​മ​റ്റൊ​രു​ ​ന​ൻ​പ​ന്റെ​ ​വേ​ഷം​ ​ചെ​യ്ത​ത് ​ത​മി​ഴി​ൽ​ ​ത​ന്നെ​യു​ള്ള​ ​അ​വി​നാ​ശാ​ണ്.​ ​ആ​ൻ​ഡ​മാ​നി​ലും​ ​ചെ​ന്നൈ​യി​ലും​ ​ആ​യി​രു​ന്നു​ ​എ​ന്റെ​ ​ഷൂ​ ​ട്ട് .​ ​ത​മി​ഴ് ​സം​സാ​രി​ക്കാ​ൻ​ ​ഇ​ഷ്ട​മാ​ണ് .​ ​എ​ന്റെ​ ​ശ​ബ്ദം​ ​ത​ന്നെ​ ​സി​നി​മ​യി​ലും​ ​കേ​ൾ​ക്കാം.

'​എ​ല്ലാം​ ​ഒ​രു​ ​ക​ന​വു​ മാ​തി​രി " കൊ​ച്ചി​ൻ​ ​ക​ലാ​ഭ​വ​നി​ൽ​ ​ആ​ണ് ​ഡാ​ൻ​സ് ​പ​ഠി​ച്ച​ത്.​ ​ആ​സ​മ​യ​ത്ത് ​ആ​ബേ​ൽ​ ​അ​ച്ച​നു​ണ്ട്.​ ​വീ​ട്ടു​കാ​രും​ ​ന​ല്ല​ ​പി​ന്തു​ണ​ ​ ത​ന്നു.​ ​ഡാ​ൻ​സുപോലെ അ​ഭി​ന​യവും ​ ​ഇഷ്ടമാണ്.​ ​എ​ന്നാ​ൽ​ ​ന​ല്ല​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ല്ല.​ ​ആ​ൻ​ഡ്രോ​യി​ഡ് ​കു​ഞ്ഞ​പ്പ​ൻ,​ ​കൊ​ണ്ട​ൽ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​വേ​ഷം​ ​ചെ​യ്തു.​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ ​വേ​ഷം​ ​ല​ഭി​ക്കു​ന്ന​ത് ​റെ​ട്രോ​യി​ൽ​ ​ആ​ണ് .​ ​ഷൂ​ട്ടിം​ഗ് ​സ​മ​യ​ത്ത് ​സൂ​ര്യ​ ​സാ​റും​ ​ജോ​ജു​ ​ചേ​ട്ട​നും​ ​ജ​യ​റാം​ ​സാ​റും​ ​എ​ല്ലാം​ ​ന​ല്ല​ ​ക​മ്പ​നി​യാ​യി​രു​ന്നു.​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ക​ണ്ടി​ല്ലെ​ങ്കി​ൽ​ ​സൂ​ര്യ​ ​സാ​ർ​ ​അ​ന്വേ​ഷി​ക്കും.​ ​തോ​ളി​ൽ​ ​കൈ​യി​ട്ട് ​സൂ​ര്യ​ ​സാ​ർ​ ​സം​സാ​രി​ച്ച​തു​മെ​ല്ലാം​ ​'​എ​ല്ലാം​ ​ഒ​രു​ ​ക​ന​വു​ മാ​തി​രി"​തോ​ന്നു​ന്നു.​ ​ഇ​ത്ര​യും​ ​വ​ലി​യൊ​രു​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​സ​ന്തോ​ഷം.ഡാ​ൻ​സും​ ​സ്റ്റേ​ജ് ​ഷോ​യും​ ​ ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​പോ​കു​ന്നു​ണ്ട്.​ ​ഡാ​ൻ​സി​നൊ​പ്പം​ ​അ​ഭി​ന​യ​വും​ ​ഒ​രു​മി​ച്ച് ​കൊ​ണ്ടു​പോ​കാ​നാ​ണ് ​ആ​ഗ്ര​ഹം.അ​പ്പനും​ ​അ​മ്മ​യും​ ​മൂ​ന്ന് ​സ​ഹോ​ദ​ര​ന്മാ​രും​ ​അ​വ​രു​ടെ​ ​ഭാ​ര്യ​മാ​രും​ ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​കൂ​ട്ടു​കു​ടും​ബ​ത്തി​നൊ​പ്പം​ ​താ​മ​സം.​ഞാ​ൻ​ ​പാ​ലാ​രി​വ​ട്ടം​ ​ഫ്രീ​ക്ക​ൻ​ ​ആ​ണ്.