ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു, മൂന്ന് പേർ മുങ്ങിമരിച്ചു
Friday 25 April 2025 2:45 PM IST
പാലക്കാട്: ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ധരുൺ, രേവന്ദ്, ആന്റോ എന്നിവരാണ് മരിച്ചത്. ഡാമിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് രാവിലയൊണ് വിദ്യാത്ഥികൾ അടങ്ങുന്ന സംഘം ഡാമിലെത്തിയത്. മുങ്ങിതാഴ്ന്നപ്പോൾ കൂടെയുണ്ടായിരുന്നവർ പൊലീസിലും ഫയർഫോഴ്സിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പൊളളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.