പ്ര​സ​വാ​ന​ന്തര വി​ഷാ​ദം​ ​വി​ല്ലൻ

Saturday 26 April 2025 4:43 AM IST

സം​സ്ഥാ​ന​ത്ത് ​നാ​ല്പ​ത് ​ശ​ത​മാ​ന​ത്തോ​ളം​ ​സ്ത്രീ​ക​ളി​ൽ​ ​പ്ര​സ​വാ​ന​ന്ത​ര​ ​വി​ഷാ​ദാ​വ​സ്ഥ​ ​(​പോ​സ്റ്റ്പാ​ർ​ട്ടം​ ​ഡി​പ്ര​ഷ​ൻ​)​ ​കാ​ണ​പ്പെ​ടു​ന്നു​ ​എ​ന്നും,​​​ ​ഇ​വ​രി​ൽ​ ​പ​ത്തു​ ​ശ​ത​മാ​ന​ത്തോ​ളം​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​ചി​കി​ത്സ​ ​തേ​ടു​ന്ന​തെ​ന്നും​ ​വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ​'​കേ​ര​ള​കൗ​മു​ദി​"​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​വാ​ർ​ത്ത​ ​ഞെ​ട്ട​ലോ​ടെ​യാ​ണ് ​വാ​യി​ച്ച​ത്.​ ​ജീ​വി​ത​രീ​തി​യി​ലും​ ​ശൈ​ലി​യി​ലും​ ​വ​ന്നി​ട്ടു​ള്ള​ ​മാ​റ്റ​ങ്ങ​ൾ​ ​കാ​ര​ണം​ ​പൊ​തു​വെ​ ​ആ​ളു​ക​ൾ​ക്കി​ട​യി​ൽ​ ​നൈ​രാ​ശ്യം,​​​ ​വി​ഷാ​ദം,​​​ ​സ​മ്മ​ർ​ദ്ദം​ ​എ​ന്നി​വ​ ​അ​ധി​ക​മാ​ണ്.​ ​ഇ​ത്ത​രം​ ​കു​ടും​ബ​ ​പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രി​ൽ​ ​പ്ര​സ​വാ​ന​ന്ത​ര​ ​വി​ഷാ​ദം​ ​അ​നു​ഭ​വ​പ്പെ​ടാം​ ​എ​ന്നാ​ണ് ​വി​ദ​ഗ്ദ്ധ​ ​ഡോ​ക്ട​ർ​മാ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ദാ​മ്പ​ത്യ​ത്തി​ലെ​ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ,​​​ ​കു​ഞ്ഞി​നെ​ ​പ​രി​ച​രി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​മ്മ​ർ​ദ്ദം,​​​ ​ഏ​കാ​ന്ത​ത​ ​എ​ന്നി​വ​യെ​ല്ലാം​ ​ഗു​രു​ത​ര​വും​ ​സ​ങ്കീ​ർ​ണ​വു​മാ​യ​ ​ഈ​ ​മാ​ന​സി​കാ​വ​സ്ഥ​യ്ക്ക് ​വ​ഴി​വ​ച്ചേ​ക്കാം.​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ൽ,​​​ ​ഭാ​ര്യ​യും​ ​ഭ​ർ​ത്താ​വും​ ​ജോ​ലി​ക്കാ​രാ​യ​ ​അ​ണു​കു​ടും​ബ​ങ്ങ​ളി​ൽ​ ​ഇ​പ്പ​റ​ഞ്ഞ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കെ​ല്ലാം​ ​സാ​ദ്ധ്യ​ത​ ​അ​ധി​ക​മാ​ണ്.​ ​ഗ​ർ​ഭാ​ന​ന്ത​രം​ ​പ​ണ്ട​ത്തെ​പ്പോ​ലെ​യു​ള്ള​ ​ശു​ശ്രൂ​ഷ​ക​ളോ​ ​പ​രി​ച​ര​ണ​മോ​ ​വി​ശ്ര​മ​മോ​ ​ഒ​ന്നും​ ​പു​തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​ല​ഭി​ക്കാ​റു​മി​ല്ല.​ ​പൊ​തു​വെ​ ​പ​ണ്ട​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​മാ​ന​സി​കാ​രോ​ഗ്യം​ ​കു​റ​ഞ്ഞ​വ​രാ​ണ് ​ഈ​ ​ത​ല​മു​റ​യി​ലെ​ ​യു​വ​തി​ക​ൾ.​ ​ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ,​​​ ​പ്ര​സ​വാ​ന​ന്ത​ര​ ​വി​ഷാ​ദം​ ​എ​ന്ന​ ​മാ​ന​സി​കാ​വ​സ്ഥ​യെ​ ​കേ​ര​ളം​ ​ഗൗ​ര​വ​പൂ​ർ​വം​ ​കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു.

ആ​ശു​പ​ത്രി​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ ​ത​ന്നെ​ ​അ​മ്മ​മാ​ർ​ക്ക് ​കൗ​ൺ​സ​ലിം​ഗ് ​ന​ല്കു​ക,​​​ ​പ്ര​സ​വാ​ന​ന്ത​ര​ ​ശു​ശ്രൂ​ഷ​യു​ടെ​ ​പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ​കു​ഞ്ഞി​ന്റെ​ ​അ​മ്മ​യ്ക്കും​ ​അ​ച്ഛ​നും​ ​വീ​ട്ടു​കാ​ർ​ക്കും​ ​മ​തി​യാ​യ​ ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ല്കു​ക,​​​ ​പ്ര​സ​വ​ശേ​ഷം​ ​ഹോ​ർ​മോ​ണു​ക​ളു​ടെ​ ​അ​ള​വി​ൽ​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​വ്യ​തി​യാ​നം​ ​സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന​ ​ശാ​രീ​രി​ക,​​​ ​മാ​ന​സി​ക​ ​പ്ര​തി​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ​ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ക,​​​ ​നി​ശ്ചി​ത​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്നു​ത​ന്നെ​ ​ബ​ന്ധ​പ്പെ​ട്ട് ​മാ​താ​വി​ന്റെ​ ​മാ​ന​സി​കാ​രോ​ഗ്യം​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ൽ​ത്ത​ന്നെ​ ​സം​വി​ധാ​ന​മൊ​രു​ക്കു​ക​ ​എ​ന്നി​വ​യൊ​ക്കെ​യാ​ണ് ​പ്ര​തി​വി​ധി​ക​ൾ.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​അ​ടി​യ​ന്ത​ര​ ​ശ്ര​ദ്ധ​ ​പ​തി​യേ​ണ്ട​താ​ണ്.

പ്രീ​തി​,​ ​പേ​രൂ​ർ​ക്കട തി​രിു​വ​ന​ന്ത​പു​രം

പേര് മാറിയാൽ സേവനം

നന്നാകുമോ?

വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ തസ്തികകളുടെ പേരുകൾ മാറ്രാൻ പോകുന്നതായി വാർത്ത കണ്ടിരുന്നു. ജീവനക്കാരുടെ തസ്തികപ്പേരുകൾ മാറുന്നതുകൊണ്ട് പൊതുജനങ്ങൾക്ക് എന്താണ് നേട്ടം?​ ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവർക്ക് അറിയാം,​ വൈദ്യുതി പോകുന്ന അവസരങ്ങളിൽ വൈദ്യുതി ഓഫീസുകളിലേക്ക് വിളിച്ച് അന്വേഷിച്ചാൽ കിട്ടുന്ന മറുപടി! ഒരു വൈദ്യുതി പോസ്റ്റ് ഒന്നു മാറ്റി സ്ഥാപിക്കണമെങ്കിൽ അപേക്ഷയും ഫീസും മാത്രം പോരാ,​ ശുപാർശയും കൈമണിയുമായി പിറകേ നടക്കണമെന്നതാണ് അവസ്ഥ.

സർക്കാർ ജീവനക്കാർക്ക് കിട്ടുന്നതിന്റെ ഇരട്ടിയിലും അധികമാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പളം. ചോദിച്ചാൽ പറയും,​ സർക്കാരിനു കീഴിലാണെങ്കിലും കെ.എസ്.ഇ.ബി ഇപ്പോൾ പ്രത്യേക കമ്പനിയാണെന്ന്. എന്തായാലും തസ്തികപ്പേര് മാറിയതുകൊണ്ടു മാത്രം ഇതുവരെ ഒരു പൊതുമേഖലാ സ്ഥാപനവും രക്ഷപ്പെട്ടിട്ടില്ല. സർക്കാർ സ്ഥാപനങ്ങൾ ആദ്യം ജനസൗഹൃദമാകട്ടെ; പിന്നെയാകാം പേരുമാറ്റം.

എ.കെ. അനിൽകുമാർ,

നെയ്യാറ്റിൻകര