റിലയൻസ് അറ്റാദായം ഉയർന്നു

Saturday 26 April 2025 12:42 AM IST

കൊച്ചി: രാജ്യത്തെ മുൻനിര കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രണ്ട് ശതമാനം ഉയർന്ന് 19,407 കോടി രൂപയായി. പ്രവർത്തന വരുമാനം പത്ത് ശതമാനം 2.64 ലക്ഷം കോടി രൂപയിലെത്തി. ഓഹരി ഒന്നിന് 5.50 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നേറിയതാണ് ലാഭം ഉയർത്താൻ സഹായിച്ചതെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.