കേരളം വിജ്ഞാനാധിഷ്ഠിത ആഗോള കേന്ദ്രമാകുമെന്ന് പി.രാജീവ്
Saturday 26 April 2025 12:43 AM IST
തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി 10 വർഷത്തിനുള്ളിൽ കേരളം മാറുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ 'നിള' വിജയകരമായി വിക്ഷേപിച്ച ടെക്‌നോപാർക്കിലെ ഹെക്സ്20 യെ അഭിനന്ദിക്കാൻ ചേർന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടെക്‌നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിദ്ധ്വനിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിദ്ധ്വനി എക്സിക്യുട്ടീവ് അംഗമായ അനൂബ് ടി. മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.