നൂതന മുന്നേറ്റത്തിന് ടാൽറോപ് ആരോഗ്യ ഇക്കോസിസ്റ്റം
പീഡിയാട്രിക് റീഹാബിലിറ്റേഷൻ ടൈക്‌സ് വാലി മെഗാ ക്യാമ്പ് ഇന്ന്
പരപ്പനങ്ങാടി: പീഡിയാട്രിക് റീഹാബിലിറ്റേഷൻ രംഗത്ത് നൂതന മുന്നേറ്റങ്ങൾ വരുത്തുന്ന ടാൽറോപിന്റെ ഹെൽത്ത് കെയർ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ ടൈക്‌സ് വാലിയുടെ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിന് വെല്ലുവിളികളായ സാമൂഹിക, ശാരീരിക, മാനസിക, വൈകാരിക, ഭാഷാ പഠന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ടെക്‌നോളജിയുടെ സഹായത്തോടെയുള്ള പരിഹാരം ടൈക്‌സ് വാലിയിലൂടെ ലഭ്യമാണ്. സൗജന്യ മെഗാ റീഹാബിലിറ്റേഷൻ ക്യാമ്പ് ഇന്ന് പരപ്പനങ്ങാടി പ്രെസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. ആഗോള നിലവാരമുള്ള കമ്പനികളെ വളർത്തുന്നതിന് സഹായകമായ ഇക്കോസിസ്റ്റം സിലിക്കൺ വാലി മോഡലിൽ വികസിപ്പിച്ച് കേരളത്തെ ടെക്‌നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമാക്കാനാണ് ടാൽറോപ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, സംരംഭകത്വം, ടെക്‌നോളജി, തൊഴിൽ ലഭ്യത എന്നിവയിലൂന്നുന്ന ഇക്കോസിസ്റ്റമാണ് ടാൽറോപ് വികസിപ്പിക്കുന്നത്. ടാൽറോപിന്റെ ഹെൽത്ത് കെയർ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ കേരളത്തിലെ ആദ്യ സംരംഭമാണ് ടൈക്‌സ് വാലി. ഉദ്ഘാടനചടങ്ങിൽ സംസ്ഥാന സ്‌കൂൾ കായിക താരമായ മൻഹ കെ, 2024 സ്വീഡൻ ഇന്റർനാഷണൽ സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഗോത്തിയ കപ്പ് ചാമ്പ്യൻ മുഹമ്മദ് ഷഹീർ എന്നിവരെ ആദരിച്ചു.