പ്രതിഷേധ ജ്വാല തെളിയിച്ചു

Saturday 26 April 2025 12:02 AM IST
ജമ്മു കാശ്മീരിലെ പഹൽ ഗാമിൽ ഭീകരാക്രമണത്തിൽ മരിച്ചവരുടെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധ ജ്വാല

കുന്ദമംഗലം : പഹൽഗാം ഭീകരാക്രമണത്തിൽ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു. നിരപരാധികളായ മനുഷ്യർക്ക് നേരെ തീയുണ്ടകൾ വർഷിക്കുന്ന ഭീകരർക്ക് നേരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹ്മാൻ എം.പി കേളുക്കുട്ടി, ബാബു നെല്ലുളി, പി.ടി അബ്ദുള്ള, അസീസ്, ടി.കെ ഹിതേഷ് കുമാർ, പി ഷൗക്കത്തലി, എ ഹരിദാസൻ, ഷിജു മുപ്രമ്മൽ, ഷൈജു കോരങ്കണ്ടി, ബൈജു മുപ്ര, എ.പി വിജയൻ എന്നിവർ പ്രസംഗിച്ചു. വി അബ്ദുറഹിമാൻ ,സുനിൽദാസ് കോരങ്കണ്ടി, ഏ. റിനേഷ് ബാൽ, കെ.പി ചരോഷ്, ജിഷ പുളിയത്താൽ, റാബിയ എന്നിവർ നേതൃത്വം നൽകി.