ഉപജീവനം പദ്ധതി : തയ്യൽ മെഷീൻ കൈമാറി
Saturday 26 April 2025 12:03 AM IST
ബാലുശ്ശേരി: ദത്ത് ഗ്രാമങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയും അർഹരായ കുടുംബങ്ങൾക്ക് ജീവനോപാധി ഒരുക്കുന്നതിനുമായി ഉപജീവനം പദ്ധതിയുമായി കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. ദത്ത് ഗ്രാമത്തിലെ അർഹരായ കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ കൈമാറുന്ന പരിപാടി എൻ.എസ്. എസ് സംസ്ഥാന ഓഫീസർ ഡോ. ആർ. എൻ അൻസാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ക്ലസ്റ്റർ കോ ഓർഡിനേറ്റർ കെ. പി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ. എം. നിഷ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ കെ ഷാജി, അദ്ധ്യാപകൻ നദീം നൗഷാദ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ കെ.ആർ ലിഷ സ്വാഗതവും എം. മിനി നന്ദിയും പറഞ്ഞു.