എൻ.ഐ.ടിയിൽ ദ്വിദിന സെമിനാർ
Saturday 26 April 2025 12:02 AM IST
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് എൻ.ഐ.ടിയിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ ചെയർമാനും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ മുൻ ചെയർമാനുമായ പ്രൊഫ. അനിൽ ഡി. സഹസ്രബുദ്ധ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ഡീൻ അക്കാഡമിക് ഡോ. എ.വി. ബാബു പ്രസംഗിച്ചു. യു.ജി.സി മുൻ ചെയർമാൻ പ്രൊഫ. വേദ് പ്രകാശ്, ഐ.ഐ.ടി പാലക്കാട് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ, എൻ.ഐ.ടി സൂറത്‌കൽ ഡയറക്ടർ പ്രൊഫ. ബി രവി, പ്രൊഫ. പ്രേംലാൽ പട്ടേൽ എന്നിവരെ ആദരിച്ചു. സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള 48 ലധികം പ്രതിനിധികളും എൻ.ഐ.ടി കാലിക്കറ്റിലെ 225 ലധികം അദ്ധ്യാപകരും പങ്കെടുക്കുന്നുണ്ട്.