കടത്തനാട് കളരി സംഘം വാർഷികം
Saturday 26 April 2025 12:02 AM IST
നാദാപുരം: കടത്തനാട് കളരി സംഘം നാദാപുരം ചാലപ്രം ശാഖയുടെ ഇരുപതാമത് വാർഷിക ആഘോഷം നാളെ നടക്കും. ഫോക്ലോർ അക്കാഡമി ചെയർമാൻ ഡോ. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഫോക്ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ പി.പി.ലവ്‌ലിൻ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര നാദാപുരം ഗവ. യു.പി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. ഏഴ് മണിക്ക് നൂറ് കളരി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കളരിപ്പയറ്റ്, കൈകൊട്ടികളി, ഒപ്പന , ഫോക്ക് ഗാനമേള എന്നിവ നടക്കും.
വാർത്താ സമ്മേളനത്തിൽ പ്രേമൻ ഗുരുക്കൾ, കെ.കെ.ബിജു, എൻ. കെ.മുസ്തഫ, പി.കെ.ഹമീദ്, എം. കെ.ദിലീപ് എന്നിവർ പങ്കെടുത്തു.