പി.ഐ പൗലോസ് അനുസ്മരണം
കുറുപ്പംപടി: വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങൂർ ഇന്ദിരാഭവനിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.ഐ പൗലോസിന്റെ 43-ാമത് ചരമവാർഷിക അനുസ്മരണവും മുൻ മണ്ഡലം പ്രസിഡന്റുമാരായിരുന്ന പി.വി മാത്യു പണ്ടിക്കുടി, പി.ഐ ചന്ദ്രൻ പടിക്കകുടി എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും നടത്തി. ബെന്നി ബെഹനാൻ എം.പി അനുസ്മരണ സമ്മേളന ഉദ്ഘാടനം ചെയ്തു. ടി.എം സക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് റിജു കുര്യന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഒ. ദേവസി, പി.കെ മുഹമ്മദ് കുഞ്ഞ്, റോയി പുതുശ്ശേരി, എൽദോ ചെറിയാൻ, റെജി ഇട്ടൂപ്പ് എന്നിവർ സംസാരിച്ചു.