ലോക്കൽ സമ്മേളനം
മുളന്തുരുത്തി: സി.പി.ഐ മുളന്തുരുത്തി ലോക്കൽ സമ്മേളനം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് മുളന്തുരുത്തി കരവട്ടെ കുരിശിൽ നിന്ന് പ്രകടനം ആരംഭിക്കും. പള്ളിത്താഴത്ത് (കാനം രാജേന്ദ്രൻ നഗർ) നടക്കുന്ന പൊതുസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ. എം. ജോർജ് അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 9ന് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനടുത്തുള്ള പള്ളത്തട്ട ഹാളിൽ (വി.ജെ പൗലോസ് നഗർ) പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ സുഗതൻ ഉദ്ഘാടനം ചെയ്യും. കെ.എൻ ഗോപി, ജിൻസൺ വി. പോൾ, ബിമൽ ചന്ദ്രൻ, ടോമി വർഗീസ്, കെ.പി ഷാജഹാൻ തുടങ്ങിയവർ പങ്കെടുക്കും.