മെഡിക്കൽ ഹെല്പ് ഡെസ്ക്
മുളന്തുരുത്തി: എസ്. എൻ. ഡി. പി. യോഗം പുളിയ്ക്കമാലി വെള്ളിയാഴ്ചക്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ തിരുവുത്സവത്തോടനുബന്ധിച്ച് കനിവ് പാലിയേറ്റീവ് മുളന്തുരുത്തി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു. കനിവ് മുളന്തുരുത്തി മേഖല സെക്രട്ടറി പി.എൻ പുരുഷോത്തമൻ അദ്ധ്യക്ഷനായി. കനിവ് രക്ഷാധികാരി പി.ഡി. രമേശൻ, ക്ഷേത്രക്കമ്മറ്റി സെക്രട്ടറി എം.എസ്. മണിയെ പരിശോധിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കനിവ് ഏരിയ കമ്മിറ്റിയംഗം റീനറെജി, പഞ്ചായത്തംഗങ്ങളായ പി.എ. വിശ്വംഭരൻ, ലിജോ ജോർജ്, ലതിക അനിൽ, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് വി.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.