ത്രിദിന ക്രിക്കറ്റ് ടൂർണമെന്റ്
കൊച്ചി: ലഹരിക്കെതിരെ ബോധവത്കരണ സന്ദേശവുമായി എറണാകുളം വി.പി.എസ് ലേക്ഷോർ ആശുപത്രി ത്രിദിന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മേയ് 9,10, 11 തീയതികളിൽ മരട് കുഫോസ് ഗ്രൗണ്ടിലാണ് ടൂർണമെന്റ്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും, മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പങ്കെടുക്കാം. ഫൈനൽ മത്സരത്തിൽ ജേതാക്കളാകുന്ന ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും സമ്മാനം നൽകും. ലഹരിവിരുദ്ധ സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പങ്കെടുക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9539232794.