ഫിലിം മേക്കിംഗ് വർക്ക്ഷോപ്പ്
കുറുപ്പംപടി: ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിന്റെയും മീഡിയ ലാബിന്റെയും ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിന്ന ഫിലിം മേക്കിംഗ് വർക്ക്ഷോപ്പ് നടത്തി. എങ്ങനെ ഒരു ഫിലിം നിർമ്മിക്കാം എന്ന് കുട്ടി കലാകാരന്മാർക്ക് അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂൾ അദ്ധ്യാപകനായ വി.കെ.വിനോദ് ആണ് ക്ലാസ് നയിച്ചത്. ക്യാമറ അടക്കമുള്ള സാങ്കേതിക സഹായങ്ങൾ നൽകിയത് സിനിമ നിർമ്മാതാവ് ആയ ആൽവിൻ ജോസഫ് പുതുശ്ശേരിയായിരുന്നു. സ്കൂൾ മാനേജർ പ്രിൻസ് മാത്യു, ഹെഡ്മിസ്ട്രസ് ഷീബ മാത്യു എന്നിവർ സംസാരിച്ചു.