ക്രിക്കറ്റ് ടൂർണമെന്റ്
കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ആദിശങ്കര കപ്പിന് വേണ്ടിയുളള അഖിലകേരള സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റിന് ആദിശങ്കര എൻജിനീയറിംഗ് കോളേജ് മൈതാനത്ത് ഇന്ന് തുടക്കമാകും. 18 കോളേജുകളിൽ നിന്നുള്ള ടീമുകൾ ഇതിൽ മത്സരിക്കും. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. ഇന്ന് രാവിലെ 9 ന് ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. 28 ന് സമാപിക്കും.ഇന്ത്യൻ ക്രിക്കറ്റ് ടീം പ്ലെയർ ബേസിൽ തമ്പി സമ്മാനങ്ങൾ വിതരണം ചെയ്യും. പൊതുജനങ്ങൾക്കും മത്സരം കാണാൻ അവസരമുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു.