കൊച്ചി: കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.പി.ടി.എ) 42-ാം സംസ്ഥാന സമ്മേളന സമാപനം ഇന്ന് രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അനിൽ കാഞ്ഞിലി അദ്ധ്യക്ഷത വഹിക്കും. ബാബു ഗോപിനാഥ്, ഇ.പി.ആർ വേശാല, കെ.വി, ദേവദാസ്, കെ.എം. വിജയൻ, കെ.വി. ഗിരീഷ് കുമാർ, പി. മുഹ്സിന, സന്തോഷ് കാല തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 12 ന് വിദ്യാഭ്യാസ സമ്മേളനം കോൺഗ്രസ് (എസ്) സംസ്ഥാന ട്രഷറർ മുസ്തഫ കടമ്പോട് ഉദ്ഘാടനം ചെയ്യും. സെമിനാറിൽ അഡ്വ. കെ.വി. മനോജ് കുമാർ വിഷയാവതരണം നടത്തും. വൈകിട്ട് യാത്രയയപ്പ് സമ്മേളനം സി.ആർ. വത്സൻ ഉദ്ഘാടനം ചെയ്യും.