പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് മൊട്ടുസൂചി പുറത്തെടുത്തു
കൊച്ചി: ഒരുവയസ് പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ നാല് സെന്റിമീറ്റർ നീളമുള്ള മൊട്ടുസൂചി കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ബ്രോങ്കോസ്കോപ്പിയിലൂടെ പുറത്തെടുത്തു. ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ടനുഭവപ്പെടുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എക്സ്റേ പരിശോധനയിൽ ശ്വാസനാളത്തിൽ മൊട്ടുസൂചി കണ്ടെത്തി. വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ പൾമണറി ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ്പ് മെഡിസിൻ കൺസൾട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് ബ്രോങ്കോസ്കോപ്പി നടത്തി മൊട്ടുസൂചി പുറത്തെടുത്തത്. കുഞ്ഞിന് വൈദ്യസഹായം പെട്ടെന്ന് ലഭ്യമായതിനാൽ അപായം ഒഴിവായി. കുഞ്ഞ് സുഖം പ്രാപിക്കുന്നതായി ആശുപത്രി വക്താവ് അറിയിച്ചു.
പിൻ ആസ്പിരേഷൻ കേസുകളിൽ, പ്രത്യേകിച്ച് ചെറിയ വസ്തുക്കൾ ഉള്ളിലേക്ക് പോകാൻ സാദ്ധ്യത കൂടുതലുള്ള കുഞ്ഞുങ്ങളിൽ, വേഗത്തിലുള്ള മെഡിക്കൽ ഇടപെടൽ പ്രധാനമാണ് ഡോ. മുജീബ് റഹ്മാൻ