കസ്തൂരി രംഗൻ; ജന്മനാടിനെയും സ്കൂളിനെയും ഹൃദയത്തിൽ സൂക്ഷിച്ച ശാസ്ത്രപ്രതിഭ

Saturday 26 April 2025 1:53 AM IST

കൊ​ച്ചി​:​ ​ഉ​ന്ന​ത​പ​ദ​വി​ക​ൾ​ ​വ​ഹി​ക്കു​മ്പോ​ഴും​ ​ജ​ന്മ​നാ​ടി​നോ​ടും​ ​പ​ഠി​ച്ച​ ​സ്‌​കൂ​ളി​നോ​ടും​ ​എ​ന്നും​ ​സ്‌​നേ​ഹ​വും​ ​ആ​ദ​ര​വും​ ​കാ​ത്തു​സൂ​ക്ഷി​ച്ച​ ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​ ​അ​ന്ത​രി​ച്ച​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​ക​സ്തൂ​രി​ ​രം​ഗ​ൻ.​ ​എ​റ​ണാ​കു​ളം​ ​ശ്രീ​രാ​മ​വ​ർ​മ്മ​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​(​എ​സ്.​ആ​ർ.​വി​)​ ​ശാ​സ്ത്ര​മ്യൂ​സി​യം​ ​ഇ​തി​ന് ​നേ​ർ​സാ​ക്ഷ്യം.​ 2003​ൽ​ ​രാ​ജ്യ​സ​ഭാം​ഗ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ​പി​ന്നാ​ലെ​ ​എ​സ്.​ആ​ർ.​വി​ ​സ്‌​കൂ​ളി​ലെ​ ​പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ക​സ്തൂ​രി​ ​രം​ഗ​നെ​ ​നേ​രി​ൽ​ ​ക​ണ്ടി​രു​ന്നു.​ ​സ്‌​കൂ​ളി​നെ​ക്കു​റി​ച്ചും​ ​മ​റ്റും​ ​ചോ​ദി​ച്ച​റി​ഞ്ഞ​ ​ക​സ്തൂ​രി​രം​ഗ​ൻ​ ​ഒ​രു​ ​ശാ​സ്ത്ര​ ​മ്യൂ​സി​യം​ ​ഒ​രു​ക്കി​ന​ൽ​കാ​ൻ​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എം.​പി​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​തു​ക​ ​വി​നി​യോ​ഗി​ച്ച് ​അ​ത്യാ​ധു​നി​ക​ ​ശാ​സ്ത്ര​മ്യൂ​സി​യം​ ​ഒ​രു​ക്കു​ക​യും​ ​മു​ൻ​ ​രാ​ഷ്ട്ര​പ​തി​ ​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ക​ലാ​മി​നെ​ ​എ​ത്തി​ച്ച് ​നാ​ടി​ന് ​സ​മ​ർ​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​ ആ​ ​മു​ഹൂ​ർ​ത്തം​ ​ഇ​ന്നും​ ​മ​ന​സി​ലു​ണ്ടെ​ന്ന് ​എ​സ്.​ആ​ർ.​വി​ ​ഓ​ൾ​ഡ് ​സ്റ്റു​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​നി​റ​ക​ണ്ണോ​ടെ​ ​ഓ​ർ​ക്കു​ന്നു.

ഓ​ർ​മ്മ​ക​ളി​ൽ​ ​വിതുമ്പി​ ​നാ​ട്

1940​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ ​സി.​എം​ ​കൃ​ഷ്ണ​സ്വാ​മി​ ​അ​യ്യ​രു​ടെ​യും​ ​വി​ശാ​ലാ​ക്ഷി​യു​ടെ​യും​ ​മ​ക​നാ​യി​ ​ജ​നി​ച്ച​ ​ക​സ്തൂ​രി​രം​ഗ​ൻ​ ​ഒ​ന്ന്,​​​ ​ര​ണ്ട് ​ക്ലാ​സു​ക​ൾ​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​ഓ​വ​ർ​ബ്രി​ഡ്ജി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​എ​സ്.​ആ​ർ.​വി​യി​ൽ​ ​പ​ഠി​ച്ച​ത്.​ ​മൂ​ന്ന്,​​​ ​നാ​ല്,​​​ ​അ​ഞ്ച് ​ക്ലാ​സു​ക​ളി​ലാ​യി​രു​ന്നു​ ​പ​ഠ​നം.​ 1949​ൽ​ ​മും​ബ​യി​ലേ​ക്ക് ​പോ​യ​ശേ​ഷം​ ​പി​ന്നെ​ ​കൊ​ച്ചി​യി​ലേ​ക്ക് ​വ​ര​വ് ​അ​പൂ​ർ​വ​മാ​യി. എ​റ​ണാ​കു​ള​ത്ത് ​നി​ന്ന് ​ഒ​രാ​ളെ​ ​ക​ണ്ടാ​ൽ​ ​നാ​ട്ടി​ലെ​ ​വി​ശേ​ഷ​ങ്ങ​ളും​ ​സ്‌​കൂ​ളി​നെ​ക്കു​റി​ച്ചും​ ​അ​ന്വേ​ഷി​ക്കു​ക​ ​പ​തി​വാ​യി​രു​ന്നു.​ 2003​ൽ​ ​പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ ​രൂ​പീ​ക​രി​ച്ച​ത് ​അ​റി​ഞ്ഞ് ​ബ​ന്ധ​പ്പെ​ട്ട​താ​യി​ ​കൃ​ഷ്ണാ​ ​ന​ഴ്‌​സിം​ഗ് ​ഹോം​ ​ഉ​ട​മ​യും​ ​പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി​യു​മാ​യ​ ​ഡോ.​എ.​കെ.​ ​സ​ഭാ​പ​തി​ ​പ​റ​ഞ്ഞു.​ ​സ്‌​കൂ​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​സ​ഹ​പാ​ഠി​ക​ളു​മാ​ണ് ​ത​ന്റെ​ ​നേ​ട്ട​ങ്ങ​ളു​ടെ​യെ​ല്ലാം​ ​അ​ടി​ത്ത​റ​യെ​ന്ന് ​എ​പ്പോ​ഴും​ ​പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടാ​ണ് ​രാ​ജ്യ​സ​ഭാം​ഗ​മാ​യ​ത് ​കൊ​ണ്ട് ​ഒ​രു​ ​കോ​ടി​രൂ​പ​ ​ശാ​സ്ത്ര​മ്യൂ​സി​യ​ത്തി​നാ​യി​ ​അ​നു​വ​ദി​ച്ച​ത്.​ ​ ഐ.​ ​എ​സ്.​ആ​ർ.​ഒ,​​​ ​ഷി​പ്യാ​ർ​ഡ്,​ ​സൈ​ന്യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സ്‌​പെ​സി​മെ​നു​ക​ൾ​ ​എ​ത്തി​ച്ച് ​മ്യൂ​സി​യം​ ​നി​ർ​മ്മി​ക്കാ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി.​ ​കെ​ട്ടി​ടം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​പ്പോ​ൾ​ ​നി​യ​ന്ത്ര​ണം​ ​സ്‌​കൂ​ളി​നാ​യി.​ ​പി​ന്നീ​ട് ​പ​ദ്ധ​തി​ ​ല​ക്ഷ്യം​ ​ക​ണ്ടി​ല്ല.​ ​അ​തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​പ​രി​ഭ​വം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.

2020ൽ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമ്നി മീറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിച്ചു. സ്‌കൂൾ വിശേഷങ്ങൾ ഇടയ്ക്കിടെ വിളിച്ച് ചോദിക്കാറുണ്ടായിരുന്നു

ഡോ.എ.കെ. സഭാപതി