ഏഴാം തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് സിഇഒ പോയത് മദ്യഷോപ്പിലേക്കോ?​ വീഡിയോ വൈറൽ

Friday 25 April 2025 11:01 PM IST

ബെംഗളുരു: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം ആർ.സി.ബിക്കെതിരായി നടന്ന മത്സരത്തിലും

രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11 റൺസിനായിരുന്നു രാജസ്ഥാന്റെ തോൽവി. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് സി.ഇ.ഒ ജേക് ലുഷി മക്രത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയ മക്രം മറ്റൊരു ഉദ്യോഗസ്ഥനൊപ്പം മദ്യഷോപ്പിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ ആർ.സി.ബി ആരാധകനാണ് പകർത്തിയത്. വീഡിയോ സോഷ്യൽ മ ീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി.

ഇംഗ്ലണ്ടുകാരനായ മക്രം 2017ലാണ് രാജസ്ഥാൻ റോയൽസിലെത്തുന്നത്. ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് 20201ൽ സി.ഇ.ഒയായി ചുമതലയേറ്റു. ഐ.പി.എല്ലിൽ ഇത്തവണ രാജസ്ഥാൻ മോശം പ്രകടനമാണ് നടത്തുന്നത്. ഇന്നലത്തേത് രാജസ്ഥാന്റെ സീസണിലെ തുടർച്ചയായ അഞ്ചാമത്തെ തോൽവിയാണ്. ആകെ ഒൻപത് മത്സരങ്ങളിൽ നിന്ന് ഏഴാംതോൽവിയം. രണ്ടുവിജയങ്ങളിൽ നിന്ന് നാലുപോയിന്റ് മാത്രമാണ് രാജസ്ഥാന് ഇതുവരെ നേടാനായത്.

ഇന്നലെ ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ആ​ർ.​സി.​ബി​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​അ​ഞ്ചു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 205​ ​റ​ൺ​സ് ​നേ​ടി​യ​പ്പോ​ൾ​ ​രാ​ജ​സ്ഥാ​ന്റെ​ ​മ​റു​പ​ടി​ 194​/9​ലൊ​തു​ങ്ങു​ക​യാ​യി​രു​ന്നു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​രാ​ജ​സ്ഥാ​ന് ​വേ​ണ്ടി​ ​യ​ശ​സ്വി​ ​ജ​യ്സ്വാ​ൾ​ ​(49​),​ ​ധ്രു​വ് ​ജു​റേ​ൽ​ ​(47​)​ ​എ​ന്നി​വ​ർ​ ​പൊ​രു​തി​യെ​ങ്കി​ലും​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​വി​ക്ക​റ്റു​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​പൊ​ഴി​ഞ്ഞ​ത് ​തി​രി​ച്ച​ടി​യാ​യി.​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​പ​രി​ക്കു​മൂ​ലം​ ​ക​ളി​ക്കാ​തി​രു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​റി​യാ​ൻ​ ​പ​രാ​ഗാ​ണ് ​രാ​ജ​സ്ഥാ​നെ​ ​ന​യി​ച്ച​ത്.​