പ്രതിഷേധവും പ്രതിജ്ഞയും

Saturday 26 April 2025 12:36 AM IST

മേലൂട് : ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ 14-ാം മൈൽ ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്തു. യു ഡി എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഗീവർഗീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ മോളേത്ത് , മുൻ മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര, പഞ്ചായത്ത് അംഗം ദിവ്യ അനിഷ്, ബിജു മുണ്ടപ്പള്ളി, മിത്രപുരം രഞ്ജിത്ത് , ടി.എൻ.സദാശിവൻ, മോഹനൻ പാതാനി, ബേബി കോലമല, പി.എം.താജ് എന്നിവർ പ്രസംഗിച്ചു.