പ്രതിഷേധ പ്രകടനം
Saturday 26 April 2025 12:36 AM IST
അടൂർ : കാശ്മീരിലെ ഭീകരതയിൽ പ്രതിഷേധിച്ച് വിവിധ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബി.കൃഷ്ണകുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. ആർ.എസ്.എസ് അടൂർ താലൂക്ക് സഹ കാര്യവാഹ് അനിൽ കുമാർ, അഭിഭാഷക പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.അനിൽ പി.നായർ, ബി.ജെ.പി ജില്ലാ സെക്രട്ടറി രൂപേഷ് കുമാർ, സംസ്ഥാന ലീഗൽ കമ്മിറ്റി അംഗം അഡ്വ.സേതു, സിന്ധു രാധാകൃഷ്ണൻ, രാജീവ് ചന്ദ്ര എന്നിവർ സംസാരിച്ചു.