ബിജു പ്രഭാകർ സതേൺ റീജിയൻ പവർ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ

Saturday 26 April 2025 3:38 AM IST

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ വൈദ്യുത ഗ്രിഡിന്റെ സുഗമവും സുസ്ഥിരവുമായ പ്രവർത്തനം ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സതേൺ റീജിയൻ പവർ കമ്മിറ്റിയുടെ അദ്ധ്യക്ഷനായി കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ തിരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ്, കേരളം, കർണാടകം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുൾപ്പെടുന്നതാണ് സതേൺ റീജിയൻ പവർ കമ്മിറ്റി.