ഡോക്ടറെ അനുമോദിച്ചു

Saturday 26 April 2025 12:38 AM IST

ഏഴംകുളം : എമിറേറ്റ്സ് മെഡിക്കൽ റസിഡൻസി പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏഴംകുളം ടൗൺ റസിഡൻസ് അസോസിയേഷനിലെ ഡോക്ടർ ഐശ്വര്യയെ അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ് അജി ചരുവിള, സെക്രട്ടറി രഞ്ചു ആർ.നായർ, വൈസ് പ്രസിഡന്റ് അജിത്ത് മോഹനൻ, മുൻപ്രസിഡന്റുമാരായ ഗോപു കരിങ്ങാട്ടിൽ, കെ.ശ്രീകുമാർ, മുൻ സെക്രട്ടറി ലിനോജ് റ്റി.ഡാനിയേൽ, കമ്മിറ്റി മെമ്പർമാരായ ശശിധരൻ നായർ, തങ്കച്ചൻ, ജോബു എന്നിവർ പങ്കെടുത്തു. കണ്ണൂർ മെഡിക്കൽ കോളേജിലെ ആർ.എം.ഒ ആണ് ഐശ്വര്യ.