ക്വിസ് മത്സരം നടത്തി 

Saturday 26 April 2025 12:39 AM IST

റാന്നി : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടക്കുന്ന ജൈവവൈവിദ്ധ്യ പഠനോത്സവത്തിന് മുന്നോടിയായി റാന്നി ബ്ലോക്ക്തല ക്വിസ് മത്സരം നടത്തി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബി പി സി ഷാജി എ.സലാം, ക്വിസ് മാസ്റ്റർ അജിനി.എഫ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ലക്ഷ്മി കോമൾ, പ്രഥമാധ്യാപകൻ ജോമോൻ എന്നിവർ സംസാരിച്ചു. വിജയികൾ: ആകാശ് ടി.ജി (എം ടി വി കുന്നം), ഷെല്ലി ഷിബു (ജി യു പി എസ് പുതുശ്ശേരിമല), അനന്യ സജി തോമസ് (സെന്റ് തോമസ് റാന്നി) ,അലീന മോൾ വി.എൽ, (എസ് എൻ ഡി പി എച്ച് എസ് വെൺകുറിഞ്ഞി).