അക്കാദമിക്ക് ഫെസ്റ്റ്
Saturday 26 April 2025 12:40 AM IST
ചായലോട് : മൗണ്ട്സിയോൺ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയനായ ഹൃദ്യ വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ അക്കാദമിക് ഫെസ്റ്റും മെഡിക്കൽ പുസ്തകമേളയും സംഘടിപ്പിച്ചു. ഫെസ്റ്റ് 29 ന് അവസാനിക്കും. മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ ശ്രീദേവി ഫെസ്റ്റും മെഡിക്കൽ പുസ്തക മേളയും ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ തോമസ് ജോൺ, മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റർ അജോ ജോൺ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിബി വർഗീസ്, ചീഫ് ലൈബ്രറിയൻ പ്രസാദ്.എം, യൂണിയൻ ചെയർമാൻ ജോബിൻ ആന്റണി, ട്രഷറർ ജോഷ്വാ സാമൂവൽ എബ്രഹാം, ജയ്സൺ,ആരോമൽ എന്നിവർ സംസാരിച്ചു.