കഞ്ചാവ് കേസിൽ കഠിന തടവ്
Saturday 26 April 2025 12:42 AM IST
പത്തനംതിട്ട : കഞ്ചാവ് നട്ടുവളർത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 25000 രൂപ പിഴയും. 2023 മാർച്ച് എട്ടിന് ആറന്മുള വിമാനത്താവള മിച്ചഭൂമി സ്ഥലത്ത് താമസിക്കുന്ന വെണ്ണപ്പറ പാറയിൽ വീട്ടിൽ പൊടിയൻ അഞ്ച് കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിച്ചത് പത്തനംതിട്ട എക്‌സൈസ് കണ്ടെത്തിയിരുന്നു. പൊടിയനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജ് എസ്.ശ്രീരാജാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ പി.ആർ.അനിൽകുമാർ ഹാജരായി.