സ്‌കൂൾ കെട്ടിട ശിലാസ്ഥാപനം നടത്തി

Saturday 26 April 2025 12:55 AM IST

പെരിന്തൽമണ്ണ: കടുങ്ങപുരം ഗവ. എച്ച്.എസ്.എസിൽ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി 3.9 കോടി രൂപ ചെലവഴിച്ച് കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. 18 ക്ലാസ് മുറികളും ടോയ്ലറ്റ് യൂണിറ്റുകളുമടങ്ങുന്ന മൂന്നു നില കെട്ടിടമാണ് പണിയുന്നത്. മഞ്ഞളാംകുഴി അലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം, പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുൽസു, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഷഹർബാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മൂസക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു