മങ്കട സി.എച്ച് സെന്റർ പുതിയ കെട്ടിടത്തിന് നാളെ ശിലയിടും

Saturday 26 April 2025 12:57 AM IST

പെരിന്തൽമണ്ണ: മങ്കട സി.എച്ച് സെന്ററിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന് നാളെ രാവിലെ 11ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടും. ഭക്ഷണശാല, നമസ്‌കാര ഹാൾ, വാഷിംഗ് ഏരിയ, ഫിസിയോതെറാപ്പി സൗകര്യങ്ങൾ, ഒബ്സർവേഷൻ വാർഡ്, ഹോം കെയർ സൗകര്യങ്ങൾ എന്നിവ പുതിയ കെട്ടിടത്തിൽ ഒരുക്കും. ചടങ്ങിൽ മങ്കട സർവീസ് സഹകരണ ബാങ്ക് സി.എച്ച് സെന്ററിന് നൽകുന്ന ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് കൈമാറും. മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിന്റെ പ്രിവിലേജ് കാർഡ് ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അഡ്വ: ടി കുഞ്ഞാലി, ട്രഷറർ ഉമർ അറക്കൽ, അലി കളത്തിൽ, ഹനീഫ കളത്തിങ്ങൽ എന്നിവർ അറിയിച്ചു.