ബെഫി സംസ്ഥാന സമ്മേളനം തുടങ്ങി

Saturday 26 April 2025 12:58 AM IST

കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ബെഫി) സംസ്ഥാനസമ്മേളനം കലൂർ എ.ജെ ഹാളിലെ അജയൻനഗറിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എള‌മരം കരിം ഉദ്ഘാടനം ചെയ്തു. തൊഴിൽസുരക്ഷയും അഭിമാനത്തോടെ തൊഴിലെടുക്കാനുള്ള സാഹചര്യവും ഇല്ലാതായ ബാങ്കിംഗ് മേഖലയിൽ മനുഷ്യാവകാശ ലംഘനം തുടർക്കഥയായെന്ന് അദ്ദേഹം പറഞ്ഞു.

ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ ജോയിന്റ് സെക്രട്ടറി പി.എച്ച്.വിനിത,ദേശീയ വനിതാ കൺവീനർ രജിതമോൾ,സമ്മേളന ജനറൽ സെക്രട്ടറി സുശീൽകുമാർ,സി.ഐ.ടി.യു ജില്ലാസെക്രട്ടറി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

മൂന്ന്ദിവസം നീളുന്ന സമ്മേളനത്തിൽ 500 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് പ്രതിനിധികളും ബെഫി പ്രവർത്തകരും ചേർന്ന് കലൂർ ജംഗ്ഷനിൽ മെഴുകുതിരി തെളിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സായാഹ്നപരിപാടി ഗായിക തെന്നൽ ഉദ്ഘാടനം ചെയ്തു. മാങ്കോസ്റ്റിൻ ബാൻഡ് സംഗീതപരിപാടി അവതരിപ്പിച്ചു.

ഫോട്ടോ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ബെഫി) സംസ്ഥാനസമ്മേളനം

കലൂർ എ.ജെ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എള‌മരം കരിം ഉദ്ഘാടനം ചെയ്യുന്നു