കഴിഞ്ഞ ലിസ്റ്റിലെ പകുതി പോലുമില്ല, വെട്ടിച്ചുരുക്കി പുരുഷ സി.പി.ഒ റാങ്ക് ലിസ്റ്റ്

Saturday 26 April 2025 12:01 AM IST

തിരുവനന്തപുരം: ഈ വർഷത്തെ പുരുഷ സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ)​ റാങ്ക്‌ ലിസ്റ്റ് കഴിഞ്ഞ തവണത്തേതിലും കുറവ്. കഴിഞ്ഞ ലിസ്റ്റിലുള്ളതിന്റെ പകുതി പോലും ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഓരോ വർഷവും നിയമനം കുറയുന്നതോടെ ലിസ്റ്റ് വെട്ടിച്ചുരുക്കുകയാണ്. ഇത്തവണ ലിസ്റ്റിൽ ഏഴ് ബറ്റാലിയനുകളിലായി 3,115 പേരാണ് ഉൾപ്പെട്ടത്. കഴിഞ്ഞ ലിസ്റ്റിലുണ്ടായിരുന്നത് 6, 635 പേർ. 2023ലെ ലിസ്റ്റിൽ നിന്ന് 4,783 പേർക്ക് നിയമന ശുപാർശ ലഭിച്ചു. കഴിഞ്ഞ ലിസ്റ്റിൽ നിന്ന് ലഭിച്ചത് 2,217 പേർക്ക് മാത്രം. നിയമനം കുറഞ്ഞതോടെ ഇത്തവണത്തെ ലിസ്റ്റ് വെട്ടിച്ചുരുക്കുകയായിരുന്നു. ഇത്തവണ മെയിൻ ലിസ്റ്റിൽ 2,079 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1,036 പേരുമാണുള്ളത്. കഴിഞ്ഞ വർഷം ഇത് യഥാക്രമം 4,725,​ 1,910 ആയിരുന്നു. 236 നിയമന ശുപാർശ മാത്രം നൽകിയ കെ.എ.പി ഒന്നാം ബറ്റാലിയനിലാണ് കുറവ്. 578 പേരുള്ള കെ.എ.പി മൂന്നാം ബറ്റാലിയനിലാണ് കൂടുതൽ പേരുള്ളത്. കാസർകോട് നാലാം ബറ്റാലിയനിലും 500ലേറെ ഉദ്യോഗാർത്ഥികളുണ്ട്.

റാങ്ക് ലിസ്റ്റിലുള്ളവർ

( ബ്രാക്കറ്റിൽ കഴിഞ്ഞ റാങ്ക് ലിസ്റ്റിലുള്ളവർ )

കെ.എ.പി 1 എറണാകുളം .................... 403 (684 ) കെ.എ.പി 2 തൃശൂർ.................................327 (1092 ) കെ.എ.പി 3 പത്തനംതിട്ട...................... 578 ( 801 ) കെ.എ.പി 4 കാസർകോട് .............. 505 (908 ) കെ.എ.പി 5 ഇടുക്കി................................. 397 (659 ) എസ്.എ.പി തിരുവനന്തപുരം.......... 463 (1430 ) എം.എസ്.പി മലപ്പുറം........................... 442 (1061 ) ആകെ .........................................................3115 (6635 )