ശാരദാ പ്രതിഷ്ഠ വാർഷികം: വിജ്ഞാനോത്സവം തുടരുന്നു

Saturday 26 April 2025 12:02 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാർഷികാഘോഷത്തിന് മുന്നോടിയായുള്ള ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തുകൾ നടന്നുവരുന്നു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലാണിത്. സഭാ- യൂണിറ്റ് മണ്ഡലം പരിഷത്തുകൾ പൂർത്തിയായി. മേയ് ആദ്യവാരം വരെ ജില്ലാ പരിഷത്തുകൾ തുടരും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പരിഷത്ത് വിജ്ഞാനോത്സവത്തിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റ് പ്രമുഖരുമാണ് ക്ലാസെടുക്കുക. ഗുരുദേവദർശനം, ഗുരുദേവ കൃതി എന്നിവയാണ് പ്രധാന പഠന വിഷയം. മേയ് 10,11, 12 തീയതികളിലാണ് ശിവഗിരിയിൽ കേന്ദ്രതല പരിഷത്ത്.