മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോ. ജില്ലാ സമ്മേളനം നാളെ

Saturday 26 April 2025 12:16 AM IST

കെല്ലം: മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോ. ജില്ലാ സമ്മേളനം നാളെ രാവിലെ 9 മുതൽ കൊല്ലം രാമവർമ്മ ക്ലബിൽ നടക്കും. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിജോയ് വി.തോമസ് അദ്ധ്യക്ഷനാകും. പി.സി. വിഷ്‌ണുനാഥ് എം.എൽ.എ മുഖ്യാതിഥിയാകും. സംസ്ഥാന കമ്മിറ്റിയംഗം പ്രേമ പ്രകാശ്‌ സ്വാഗതം പറയും. സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൽ സത്താർ അനുശോചന പ്രമേയം അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പ്രതാപ് വാസു സംഘടനാ വിശദീകരണം നടത്തും. സംസ്ഥാന ട്രഷറർ ഷിറാസ് സലീം പുതിയ അംഗങ്ങളെ ആദരിക്കും.

മുൻ സംസ്ഥാന പ്രസിഡന്റ് വിജയൻ പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് സുദീപ് കുമാർ, സംസ്ഥാന സെക്രട്ടറി നൗഷാദ് മേത്തർ, ജില്ലാ പ്രസിഡന്റ് ടി.വി ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് ഓയൂർ, കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്റ് ജയകൃഷ്‌ണൻ എന്നിവർ ആശംസകൾ അർപ്പിക്കും.

സെക്രട്ടറി ജയൻ വർഗീസ് പ്രവർത്തന റിപ്പോർട്ടും തങ്കച്ചൻ തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. ചർച്ചകൾക്ക് ശേഷം ഭാരവാഹി തിരഞ്ഞെടുപ്പ്. തുടർന്ന് ജില്ലാ കമ്മിറ്റിയംഗം ഷീജ അഹമ്മദ് കുഞ്ഞ് നന്ദി പറയും. സമ്മേളനത്തോടനുബന്ധിച്ച് തുടർ വിദ്യാഭ്യാസ പരിപാടിയും കുടുംബ സംഗമവും മെഡിക്കൽ എക്‌സിബിഷനും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ വിജയൻ പിള്ള, ബിജോയ് വി.തോമസ്, ജയൻ വർഗീസ്, തങ്കച്ചൻ തോമസ്, സുരേഷ് ഓയൂർ, ഐസക് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.