ലഹരി വിരുദ്ധ സന്ദേശവും യാത്ര അയപ്പും

Saturday 26 April 2025 1:12 AM IST

കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവും വിരമിക്കുന്ന ജനമൈത്രിപൊലീസ് സബ് ഇൻസ്പെക്ടർ വാസുദേവൻപിള്ളയ്ക്ക് യാത്ര അയപ്പും ഇന്ന് നടക്കും. വൈകിട്ട് 4നു വ്യാപാര ഭവനിൽ ചേരുന്ന സമ്മേളനം കൊട്ടാരക്കര എസ്.എച്ച്.ഒ എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.എസ്. മോഹൻദാസ് അദ്ധ്യക്ഷനാകും. സബ് ഇൻസ്പെക്ടർ എ. അനീസ് ലഹരി വിരുദ്ധ സന്ദേശം നൽകും. നീലേശ്വരം സദാശിവൻ സ്വാഗതവും കെ.കെ. അലക്സാണ്ടർ നന്ദിയും പറയും.