ബി.ജെ.പി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു

Saturday 26 April 2025 1:17 AM IST

ഓച്ചിറ: ബി.ജെ.പി മതത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ തമ്മലടിപ്പിക്കുകയാണെന്നും ഇത് നമ്മുടെ നാടിനെ തന്നെ ഇല്ലാതാക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി വി.കെ. അറിവഴകൻ പറഞ്ഞു. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബൂത്ത്, വാർഡ് പ്രസിഡന്റുമാർ, ബി.എൽ.എമാർ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു , കെ.സി. രാജൻ, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ചിറ്റുമൂല നാസർ, മണ്ണേൽ നജീബ്, കെ.കെ. സുനിൽകുമാർ, കെ. രാജശേഖരൻ, നീലികുളം സദാനന്ദൻ, എം. ഇബ്രാഹിം കുട്ടി, മീരാ സജി, അൻസാർ എ.മലബാർ, ഷിബു പഴനിക്കുട്ടി, കെ.എം. നൗഷാദ്, ബി. ശ്രീകുമാർ, എന്നിവർ സംസാരിച്ചു.