മീൻ വാങ്ങാൻ ഇനി ബുദ്ധിമുട്ടും,​ വില കുതിച്ചുയരുന്നതിന് പിന്നിൽ തമിഴ്നാടിന്റെ ഈ തീരുമാനം

Saturday 26 April 2025 1:34 AM IST

കൊ​ച്ചി​:​ ​വേ​ന​ൽ​ച്ചൂ​ട് ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്ത് ​മീ​ൻ​വി​ല​യും​ ​കു​തി​ച്ചു​യ​രു​ന്നു.​ ​അ​യ​ല,​ ​മ​ത്തി,​ ​കേ​ര,​ ​നെ​യ്മീ​ൻ​ ​തു​ട​ങ്ങി​ ​എ​ല്ലാ​യി​ന​ത്തി​നും​ ​പൊ​ള്ളു​ന്ന​ ​വി​ല​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​രെ​ ​കി​ലോ​യ്ക്ക് 220​ ​രൂ​പ​യു​ണ്ടാ​യി​രു​ന്ന​ ​അ​യ​ല​ ​സൈ​സ് ​അ​നു​സ​രി​ച്ച് 280​ ​മു​ത​ൽ​ 320​വ​രെ​യും​ 1000​ന് ​താ​ഴെ​യാ​യി​രു​ന്ന​ ​നെ​യ്മീ​ന് 1250​ ​മു​ത​ൽ​ 1550​വ​രെ​യു​മാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​മാ​ർ​ക്ക​റ്റ് ​വി​ല.​ ​കേ​ര​ള​ ​തീ​ര​ത്ത് ​ക​ഴി​ഞ്ഞ​ ​കു​റേ​ ​നാ​ളു​ക​ളാ​യി​ ​ചെ​റി​യ​ ​മ​ത്തി​ ​(​ചാ​ള​)​ ​മാ​ത്ര​മാ​ണ് ​വ​ള്ള​ക്കാ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ത്.​ 10​ ​മു​ത​ൽ​ 12​ ​വ​രെ​ ​സെ​ന്റീ​മീ​റ്റ​ർ​ ​മാ​ത്രം​ ​വ​ലി​പ്പ​മു​ള്ള​ ​മ​ത്തി​ക്ക് ​പൊ​തു​വേ​ ​ഡി​മാ​ൻ​ഡും​ ​കു​റ​വാ​ണ്.​ ​അ​യ​ല,​ ​വ​ലി​യ​ ​മ​ത്തി,​ ​നെ​യ്മീ​ൻ,​ ​കേ​ര​ ​തു​ട​ങ്ങി​യ​വ​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ക​ട​ലൂ​ർ,​ ​നാ​ഗ​പ​ട്ട​ണം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​എ​ത്തു​ന്ന​ത്.

കടലിൽ 33 ഡിഗ്രി ചൂട്

അ​ന്ത​രീ​ക്ഷോ​ഷ്മാ​വ് ​വ​ർ​ദ്ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​കേ​ര​ള​തീ​ര​ത്ത് ​മ​ത്സ്യ​ല​ഭ്യ​ത​ ​കു​റ​ഞ്ഞ​തും​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​നം​ ​നി​ല​വി​ൽ​ ​വ​ന്ന​തു​മാ​ണ് ​പെ​ട്ട​ന്നു​ള്ള​ ​വി​ല​വ​ർ​ദ്ധ​ന​വി​ന് ​കാ​ര​ണം.​ ​തീ​ര​ക്ക​ട​ലി​ൽ​ 32​ ​മു​ത​ൽ​ 33​ ​ഡി​ഗ്രി​വ​രെ​ ​ചൂ​ടു​ണ്ടെ​ന്ന് ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​റ​ഞ്ഞു.ഏ​പ്രി​ൽ​ 15​മു​ത​ൽ​ ​ജൂ​ൺ​ 15​വ​രെ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​മാ​ണ്.​ ​അ​തു​ക​ഴി​ഞ്ഞാ​ലും​ ​കേ​ര​ള​ത്തി​ലെ​ ​മ​ത്സ്യ​വി​ല​ ​പെ​ട്ടെ​ന്ന് ​കു​റ​യാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ല.​ ​കാ​ര​ണം​ ​ജൂ​ൺ​ ​മു​ത​ൽ​ ​ആ​ഗ​സ്റ്റ് ​വ​രെ​ ​കേ​ര​ള​ത്തി​ൽ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​മാ​ണ്.​ ​