പാക് താരത്തെ ക്ഷണിച്ച സംഭവം: രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യുന്നു- നീരജ് ചോപ്ര
ന്യൂഡൽഹി: പാകിസ്ഥാൻ താരം അർഷദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും എതിരേയുള്ള സൈബർ ആക്രമണങ്ങളിൽ വിശദീകരണവുമായി ജാവലിൻ ത്രോയിലെ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര. പഹൽഗാം ആക്രണത്തിന് മുമ്പാണ് നദീമിനെ ക്ഷണിച്ചതെന്നും ഒരുകാരണവുമില്ലാതെ തന്നേയും കുടുംബത്തിനേയും ആധിക്ഷേപിക്കുന്നതിൽ വിശദീകരണം നൽകേണ്ടി വന്നതിൽ വേദയുണ്ടെന്നും നീരജ് കുറിപ്പിൽ വ്യക്തമാക്കി. നീരജ് ചോപ്ര ക്ലാസിക്കലിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഞാന്‍ അര്‍ഷാദിനെ ക്ഷണിച്ചത് ഒരു അത്‌ലറ്റ് മറ്റൊരു അത്‌ലറ്റിനോട് കാണിക്കുന്ന ഒന്നാണ്. അതില്‍ കൂടുതലായോ കുറവായോ ഒന്നുമില്ല. എന്‍സി ക്ലാസിക്കിന്റെ ലക്ഷ്യം ഇന്ത്യയിലേക്ക് മികച്ച അത്ലറ്റുകളെ കൊണ്ടുവരികയും നമ്മുടെ രാജ്യം ലോകോത്തര കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്യുക എന്നതായിരുന്നു. അത്‌ലറ്റുകളെയെല്ലാം തിങ്കളാഴ്ച തന്നെ ക്ഷണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും മുമ്പ്. നീരജ് കുറിപ്പിൽ പറഞ്ഞു. നിവലലെ സാഹചര്യത്തിൽ എൻ.സി ക്ലാസിക്കലൽ അർഷദന്റെ സാന്നിധ്യം ഒരു ചോദ്യം പോലുമല്ല. എന്റെ രാജ്യത്തിനും താത്‌പര്യങ്ങൾക്കും തന്നെയാണ് പ്രഥമ പരിഗണനയെന്നം തനിക്കും കുടുംബത്തിനും എതിരെുള്ല സൈബർ ആക്രണമണം അവസാനിപ്പിക്കണമെന്നും നീരജ് ആവശ്യപ്പെട്ടു.
കോപ്പ ഡെൽ റേ യിൽ
എൽക്ലാസിക്കോ ഫൈനൽ
സെവിയ്യ: കോപ്പ ഡെൽ റേയിൽ ഇന്ന് രാത്രി ബാഴ്‌സലോണയും റയൽ മാഡ്രിഡും മുഖാമുഖം വരുന്ന എൽക്ലാസിക്കോ ഫൈനൽ. സെവിയ്യയിലെ എസ്റ്റേഡിയോ ലെ കാർട്ടുജ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്‌ച പുലർച്ചെ 1.30നാണ് കലാശപ്പോരിന്റെ കിക്കോഫ്. സെമിയിൽ ഇരുപാദങ്ങളുമായി അത്‌ലറ്റിക്കോ മാഡ്രിഡിനെ 5-4ന് കീഴടക്കിയാണ് ബാഴ്‌സലോണ ഫൈനലിലെത്തിയത്. റയൽ സോസിഡാഡിനെ ഇരുപാദങ്ങളിലുമായി ഇതേ സ്കോറിന് മറികടന്നായിരുന്നു റയലിന്റെ ഫൈനൽ പ്രവേശനം.
സുൽത്താൻ അസ്ലൻ ഷാ ഹോക്കി:
പാക്ക് ടീമിന് ക്ഷണമില്ല
ക്വലാലംപൂർ: ഈവർഷത്തെ സുൽത്താൻ അസ്ലൻ ഷാ ഹോക്കി ടൂർണമെന്റിലേക്ക് പാകിസ്ഥാനെ ക്ഷണിക്കാതെ മലേഷ്യൻ ഹോക്കി ഫെഡറേഷൻ. ജൊഹാർ ഹോക്കി അസോസിയേഷനലേക്ക് അടയ്‌ക്കേണ്ട പണം അടയ്ക്കാതിരുന്നതിനാലാണ് പാക് ടീമിനെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച പാക് ഹോക്കി ഫെഡറേഷന് കത്തയച്ചിട്ടുണ്ട്. 2023ൽ ജോഹർ കപ്പിൽ പങ്കെടുക്കാൻ മലേഷ്യയിൽ എത്തിയ പാക് ടീമുമായി ബന്ധപ്പെട്ടുള്ളവരുടെ യാത്രയും താമസവും മറ്റുമായി ബന്ധപ്പെട്ട് 10,349 ഡോളർ (ഏകദേശം എട്ട് ലക്ഷത്തി എൺപത്തി മൂവായിരം രൂപ) പാകിസ്ഥാൻ നൽകാനുണ്ടെന്നാണ് വിവരം. ടീനമിന്റെ ചിലവുകളെല്ലാം സംഘാടകർ വഹിച്ചിരുന്നു. എന്നാൽ കുടുംബമായെത്തിയ പാകിസ്ഥാൻ ഹോക്കി ഫെഡറേഷൻ അംഗങ്ങളും ടീം താമസിച്ച ആഡംബര ഹോട്ടലിൽ താമസിച്ചിരുന്നു. ഇതിന് ചിലവായ തുകയാണ് നൽകണമെന്ന് മലേഷ്യൻ ഹോക്കി ഫെഡറേഷൻ അറിയിച്ചത്.
ക്യാപ്‌ഷൻ
ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടന്ന ഏഴാമത് നാഷണൽ ഹാൻഡ്ബോൾ ടൂർണമെൻ്റ് 50 പ്ലസ് കാറ്റഗറിയിൽ സ്വർണം നേടിയ കേരള ടീം.