ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു
Saturday 26 April 2025 7:00 AM IST
തൃശൂർ: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ വീടിന് മുമ്പിൽ ഇന്നലെ രാത്രി 10.40ഓടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ നാലുപേരാണ് സ്‌ഫോടക വസ്‌തു എറിഞ്ഞതെന്നാണ് വിവരം.
ശോഭ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്‌ഫോടനം നടന്നത്. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പ്രാദേശിക ഘടകം ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.