തിരുവനന്തപുരത്തെ രണ്ട് പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന

Saturday 26 April 2025 12:00 PM IST

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹിൽട്ടൺ ഗാർഡൻ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഹോട്ടൽ അധികൃതരാണ് സന്ദേശമെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.

തുടർന്ന് രണ്ട് ഹോട്ടലുകളിലും പൊലീസും ബോംബ് സ്‌ക്വാഡും എത്തി. ഇപ്പോൾ രണ്ടിടത്തും പരിശോധന നടക്കുകയാണ്. സന്ദേശം എവിടെ നിന്നാണെന്നും ആരാണ് അയച്ചതെന്നുമുള്ള കാര്യത്തിൽ പൊലീസ് അന്വേഷിച്ചുവരികയാണ്.