എംഎ ബേബിക്ക് ലഭിച്ച അവാർഡ് തുകയിൽ പകുതി മടക്കി നൽകി, ബാക്കി സിഎംഡിആർഎഫിലേക്ക്

Saturday 26 April 2025 1:13 PM IST

തിരുവനന്തപുരം: അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പത്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാര്‍ഡായി നൽകിയ 50,000 രൂപയിൽ 25,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംഎ ബേബി സംഭാവന നൽകിയത്.

അവാർഡ് തുകയായ അരലക്ഷത്തിൽ നിന്ന് 25,000 രൂപ മാത്രമാണ് എംഎ ബേബി കൈപ്പറ്റിയിരുന്നത്. 25,000 രൂപ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പുരസ്‌കാര ചടങ്ങിൽ വച്ച് തിരിച്ച് നൽകിയിരുന്നു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് എംഎ ബേബിക്ക് സമ്മാനിച്ചത്.