എംജിഎസ്  നാരായണന്റെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു

Saturday 26 April 2025 7:03 PM IST

ഇന്ത്യന്‍ അക്കാദമിക ചരിത്ര മേഖലയില്‍ വലിയ സംഭാവനയും സ്വാധീനവും ചെലുത്തിയ എംജിഎസ് നാരായണന്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

ചരിത്രത്തെ കുറിച്ച് അപാരമായ അറിവും പാണ്ഡിത്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തെളിവുകള്‍ ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ രചനാശൈലി ശ്രദ്ധേയമാണ്. ചരിത്ര ലേഖനങ്ങളെ ജനപ്രിയമാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തന്റെ യുക്തിക്ക് നിരാക്കാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ അദ്ദേഹം ഒരിക്കലും മടികാട്ടിയില്ല. നിലപാടുകള്‍ തലപ്പൊക്കത്തോടെ വിളിച്ച് പറയാന്‍ തന്റേടം കാട്ടിയ എംജിഎസ് ചരിത്ര ഗവേഷണ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കാലം എന്നും ഓര്‍ത്തുവെയ്ക്കുന്നതാണെന്നും കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.