വ​ലി​യ​ ​ഇ​ട​യ​ൻ​ ​അ​ഭി​ഷി​ക്ത​നാ​യതിന്റെ അ​ഭി​മാ​ന​ത്തി​ൽ​ ​മു​ള​ന്തു​രു​ത്തി

Sunday 27 April 2025 2:12 AM IST

ചോ​റ്റാ​നി​ക്ക​ര​:​ ​യാ​ക്കോ​ബാ​യ​ ​സു​റി​യാ​നി​ ​സ​ഭ​യി​ൽ​ ​ശ്രേ​ഷ്ഠ​ ​കാ​തോ​ലി​ക്ക​യാ​യി​ ​ജോ​സ​ഫ് ​മോ​ർ​ ​ഗ്രി​ഗോ​റി​യോ​സ് ​മെ​ത്രാപ്പൊലീത്ത​ ​അ​ഭി​ഷി​ക്ത​നാ​യ​തോ​ടെ​ ​അ​ഭി​മാ​ന​ ​തി​ള​ക്ക​ത്തി​ലാണ് ​ ​ജ​ന്മ​നാ​ടാ​യ​ ​മു​ള​ന്തു​രു​ത്തി​ഗ്രാ​മം.​ ​ വൈ​ദി​ക​നാ​യി​ ​അ​ര​നൂ​റ്റാ​ണ്ട് ​പി​ന്നി​ടു​മ്പോ​ഴാ​ണ് ​ജോ​സ​ഫ് ​മോ​ർ​ ​ഗ്രി​ഗോ​ ​റി​യോ​സ് ​യാ​ക്കോ​ബാ​യ​ ​സ​ഭ​യു​ടെ​ ​കാ​തോ​ലി​ക്കാ​ ​ബാ​വ​യാ​യി​ ​ചു​മ​ത​ല​ ​ഏ​ൽ​ക്കു​ന്ന​ത്. പ​തി​മൂ​ന്നാം​ ​വ​യ​സി​ൽ​ ​ശെ​മ്മാ​ശ​പ്പ​ട്ടം​ ​സ്വീ​ക​രി​ച്ച് ​ദൈ​വീ​ക​ ​വ​ഴി​യി​ൽ​ ​സ​ഞ്ച​രി​ച്ച​ ​ഇ​ദ്ദേ​ഹം​ ​വി​ദ്യാ​ഭ്യാ​സം,​ ​ആ​തു​ര​ ​സേ​വ​നം​ ​തു​ട​ങ്ങി​ ​സ​മ​ഗ്ര​ ​മേ​ഖ​ല​ക​ളി​ലും​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​ആ​ത്മീ​യ​ ​ആ​ചാ​ര്യ​നാ​ണ്.​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ്,​ ​അ​യ​ർ​ല​ൻ​ഡ്,​ ​യു.​എ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടി.​ 33​-ാം​ ​വ​യ​സി​ൽ​ ​പാ​ത്രി​യാ​ർ​ക്കീ​സ് ​ബാ​വ​ ​മെ​ത്രാ​പൊ​ലീ​ത്ത​യാ​യി​ ​വാ​ഴി​ച്ചു.​സ​ഭ​യി​ലെ​ ​പ്ര​ഥ​മ​ ​പ​രി​ശു​ദ്ധ​നാ​യ​ ​പ​രു​മ​ല​ ​തി​രു​മേ​നി​യു​ടെ​ ​നാ​ലാം​ ​ത​ല​മു​റ​ക്കാ​ര​നാ​യ​ ​കാ​തോ​ലി​ക്ക​ ​ബാ​വ​ ​സ​ഭ​യ്ക്കും​ ​സ​മൂ​ഹ​ത്തി​നും​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​ഇ​ട​യ​നാ​ണ്. ഇ​ത​ര​ ​ക്രൈ​സ്ത​വ​ ​സ​ഭ​ക​ളു​മാ​യി​ട്ടു​ള്ള​ ​ബ​ന്ധം​ ​സ​ഭ​യെ​ ​ന​യി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​ക​രു​ത്ത് ​പ​ക​രും.​ ​ആ​രോ​ടും​ ​പി​ണ​ക്ക​മോ​ ​പ​രി​ഭ​വ​മോ​ ​ഇ​ല്ലാ​തെ​ ​നി​റ​ഞ്ഞ​ ​ചി​രി​യോ​ടെ​യു​ള്ള​ ​ബാ​വ​യു​ടെ​ ​ഇ​ട​പെ​ട​ൽ​ ​ആ​രെ​യും​ ​ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.​ ​ യാ​ക്കോ​ബാ​യ​ ​സ​ഭ​യു​ടെ​ ​നേ​തൃ​സ്‌​ഥാ​ന​ത്തേ​ക്കു​ള്ള​ ​ദൈ​വ​ ​നി​യോ​ഗം​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ന​ന്മ​യ്ക്കും​ ​പു​രോ​ഗ​തി​ക്കും​ ​കാ​ര​ണ​മാ​കു​മെ​ന്ന​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​വി​ശ്വാ​സി​ ​സ​മൂ​ഹം. മ​ല​ങ്ക​ര​ ​സ​ഭാ​ ​ത​ർ​ക്കം​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​തു​റ​ന്ന​ ​സ​മീ​പ​നം​ ​പൊ​തു​ ​സ​മൂ​ഹ​ത്തി​ന്റെ​ ​പി​ന്തു​ണ​ക്ക് ​കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​ ​ അ​ന്ത്യോ​ഖ്യ​ ​വി​ശ്വാ​സ​ത്തി​ൽ​ ​ഉ​റ​ച്ച് ​നി​ന്നു​ള്ള​ ​നി​ല​പാ​ടു​ക​ൾ​ ​യാ​ ​ക്കോ​ബാ​യ​ ​സ​ഭാ​ ​വി​ശ്വാ​സി​ക​ൾ​ക്ക് ​ഊ​ർ​‌​ജ്ജം​ ​പ​ക​രും.​ ​വി​ശ്വാ​സ​ ​വൈ​ദി​ക​ ​സ​മൂ​ഹ​ത്തെ​ ​ഒ​രു​ ​പോ​ലെ​ ​ചേ​ർ​ത്ത് ​നി​ർ​ത്താ​നു​ള്ള​ ​നൈ​പു​ണ്യ​മാ​ണ് 64​കാ​ര​നാ​യ​ ​ഇ​ട​യ​ ​ശ്രേ​ഷ്ഠ​ന്റെ​ ​പ്ര​ത്യേ​ക​ത.