ഉരു ഹൗസ് ബോട്ട് സാദ്ധ്യത തേടണം
Sunday 27 April 2025 1:13 AM IST
കൊച്ചി: ടൂറിസം വികസനത്തിൽ ഉരു ഹൗസ് ബോട്ടിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂർ കല്ലായിയിലെ ഉരു നിർമ്മാതാവ് ചിറയിൽ സദാശിവൻ ആവശ്യപ്പെട്ടു. ഒരുകാലത്ത് ബേപ്പൂരിൽ ഉരു നിർമ്മാണം സജീവമായിരുന്നു. എന്നാൽ ഇപ്പോൾ പേരിന് മാത്രമായി. ഉരു നിർമ്മാണം അന്യംനിന്നു പോകാതിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം. നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി ദാരുകരകൗശല ജലയാന നിർമ്മിതികൾ ഏറ്റെടുത്താൽ പ്രായപരിധി വ്യത്യാസമില്ലാതെ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.