എ.ആർ. റഹ്മാൻ രണ്ടു കോടി കെട്ടിവയ്‌ക്കണം

Sunday 27 April 2025 4:08 AM IST

ന്യൂഡൽഹി: പൊന്നിയൻ സെൽവൻ- 2 സിനിമയിലെ വീര രാജ വീര എന്ന ഗാനം അന്തരിച്ച ജൂനിയർ ദാഗർ സഹോദരന്മാരുടെ ശിവ് സ്തുതിയുടെ പകർപ്പവകാശ ലംഘനമാണെന്ന് ഡൽഹി ഹൈക്കോടതി. ശിവ് സ്‌തുതിയിൽ പ്രചോദനം കൊണ്ട് തയ്യാറാക്കിയതാണെന്ന സിനിമാ നിർമ്മാതാക്കളുടെ വാദം തള്ളിയ കോടതി ദാഗർ സഹോദരന്മാരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാൻ രണ്ടു കോടി രൂപ കെട്ടിവയ്‌ക്കാനും വിധിച്ചു. സിനിമ ഇപ്പോൾ ലഭ്യമായ എല്ലാ ഒ.ടി.ടി, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഗാനവുമായി ബന്ധപ്പെട്ട് ദാഗർ സഹോദരൻമാരുടെ പേരും ചേർക്കണം.

സിനിമാ ഗാനത്തിൽ വരികൾ മാറ്റി ശിവസ്‌തുതിയുടെ താളം അതേപടി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിനും എ.ആർ. റഹ്മാനുമെതിരെ ഗായകൻ ഫയാസ് വസിഫുദ്ദീൻ ദാഗർ നൽകിയ ഹർജിയിലാണ് നടപടി.